Join us on a literary world trip!
Add this book to bookshelf
Grey
Write a new comment Default profile 50px
Grey
Subscribe to read the full book or read the first pages for free!
All characters reduced
ദൈവത്തിൻ്റെ വികൃതികൾ - കമ്മ്യൂണിസ്റ്റ് ഈറ്റില്ലത്തിൽ നിന്നു ക്യാപ്പിറ്റലിസത്തിൻ്റെ കല്ലറയിലേക്ക് - cover

ദൈവത്തിൻ്റെ വികൃതികൾ - കമ്മ്യൂണിസ്റ്റ് ഈറ്റില്ലത്തിൽ നിന്നു ക്യാപ്പിറ്റലിസത്തിൻ്റെ കല്ലറയിലേക്ക്

Tiger Rider, Saji Madapat, EPM Mavericks, Puli Murugan

Translator Nandakumar Gopalan

Publisher: Tiger Rider

  • 0
  • 0
  • 0

Summary

അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!
 
ഓ ഹോ ഹോ ഹോ! നമ്മളിപ്പോള്‍ പുതിയ ലോകക്രമത്തിന്‍റെ നടുവിലാണ്!
 
സാമ്രാജ്യങ്ങള്‍ ഉയരും, തളരും, വീഴും. റോമന്‍, ഓട്ടോമാന്‍, ബ്രിട്ടീഷ് എന്നിങ്ങനെ ചരിത്രം ഈ ക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ സാമ്രാജ്യങ്ങളെല്ലാം തലകീഴായി മറിച്ചിടപ്പെട്ടു, നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് അമേരിക്കയായിരിക്കും!
 
ഇന്നത്തെ മിക്ക എന്‍റര്‍പ്രൈസുകളും ഒരു പറ്റം ഫൈനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് തവളകളാണ്, അവയാകട്ടെ സദാ കടത്തില്‍ മുങ്ങി ചൂടേറിയ പാമ്പെണ്ണയില്‍ നീന്തിത്തുടിക്കാന്‍ വെമ്പുന്നവയും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും ഐപി (ബൗദ്ധികസ്വത്ത്) കഴുകന്മാരുടെ പിടിയിലകപ്പെട്ട് ചാകും.
 
നമ്മള്‍ പാശ്ചാത്യര്‍ നമ്മുടെ തുറുപ്പുചീട്ടുകള്‍ ശരിയായി ഇറക്കി കളിച്ചില്ലെങ്കില്‍, ചൈനയുടെ മധ്യകാല സാമ്രാജ്യം നമ്മെ വിഴുങ്ങിക്കളയും; 2008ലെ സാമ്പത്തിക സുനാമിക്കു ശേഷം സാമ്പത്തികമായും ഡിജിറ്റല്‍ രീതിയിലും അവരുടെ പിടിയിലകപ്പെട്ട അമേരിക്കയിലേക്കും അതുപോലെ മറ്റു നൂറോളം രാജ്യങ്ങളിലേക്കും ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവില്‍ നിന്നും (bri) ഡിജിറ്റല്‍ സില്‍ക്ക് റോഡിലൂടെ (dsr)  കരംപിരിവുകാരെ അയക്കാന്‍ തുടങ്ങും.
 
"മേക്ക് എന്‍റര്‍പ്രൈസസ് ഗ്രേറ്റ് എഗെയിന്‍" വരാന്‍ സാധ്യതയുള്ള ഫോര്‍ത്ത് റീക്കില്‍ നന്നും നമ്മെ രക്ഷിച്ച് മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കാനായി ക്യാപ്പിറ്റലിസത്തിന്‍റെ അടിത്തറ ചികഞ്ഞ് അതിന്‍റെ ആദർശങ്ങളും, വിജയങ്ങളും, റൂസ്‍വെല്‍റ്റ് കാലഘട്ടവുമെല്ലാം കണ്ടെത്തുന്നു.
 
അതെ! അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!
Available since: 01/11/2022.
Print length: 192 pages.

Other books that might interest you

  • Ikigai - cover

    Ikigai

    Hector Garcia, Francesc Miralles

    • 0
    • 0
    • 0
    ആഹ്ലാദകരമായ ദീര്
    Show book
  • Chila Nattukaryangal - cover

    Chila Nattukaryangal

    Muralee Thummarakudy

    • 0
    • 0
    • 0
    ലോകസഞ്ചാരിയായ ഒരു സൂക്ഷ്മ നിരീക്ഷകന്റെ അനുഭവങ്ങളും ഓർമ്മകളും നർമ്മമധുരമായി ആഖ്യാനം ചെയ്യപ്പെടുന്ന പുസ്തകം. ദേശവും പരദേശവും ഒരുപോലെ നിറയുന്ന ഓർമ്മകൾ മറ്റുള്ളവരെ എന്നപോലെ തന്നെത്തന്നെയും വിമർശിച്ചുകൊണ്ട് ഹാസ്യാത്മകതയുടെ പുതിയൊരു തലം സൃഷ്ടിക്കാൻ ഈ ഓർമ്മകൾക്കു കഴിയുന്നു. തുമ്മാരുകുടിക്കഥകളിലൂടെ ഓൺലൈൻ വായനക്കാർക്ക് സുപരിചിതനായ മുരളി തുമ്മാരുകുടിയുടെ ഓർമ്മക്കഥകൾ.
    Show book
  • Vijaya Manthrangalude B Nivalara Thurakkumbol - cover

    Vijaya Manthrangalude B Nivalara...

    Dr. Robin K Mathew

    • 0
    • 0
    • 0
    ബിസിനസ്സ് കുറുക്കു വഴികൾ , ദാബത്യം വിജയത്തിനുള്ള രഹസ്യങ്ങൾ ,മനഃശക്തി കൈവരിക്കുവാനുള്ള കോഴ്സുകൾ ,മിഡ് ബ്രയിൻ സ്റ്റിമുലേഷൻ ,ബ്രയിൻ ഹാക്കിങ് , വ്യക്തിത്വ വികസന പ്രോഗ്രാമുകൾ,നെഗറ്റിവ് എനെർജിയെ ഇല്ലാതാക്കാൻ   അങ്ങനെ ഒരു പാട് രഹസ്യ സങ്കീർണ സമ വാക്യങ്ങളുമായി സെൽഫ് ഇമ്പ്രൂവ്മെന്റ് ബിസ്സിനസ്സ്  അമേരിക്കയിൽ മാത്രം പ്രതിവർഷം പത്തു   ബില്ല്യൻ ഡോളറി ന്റെ (ഏകദേശം 6800  കോടി രൂപ )ബിസ്സിനസ് ആണ്.
    
    നെഗറ്റിവ് എനർജി,ജനകീയ മനഃശാസ്ത്രത്തിന്റെ പാളിച്ചകൾ,പ്രേത ഭവനങ്ങൾ,കൂട് വിട്ടു കൂട് മാറുക,ശരീര ഭാഷ,ശരീരത്തിലെ വിഷം നീക്കുക,പരകായ പ്രവേശം,ഭാവി പ്രവചനം തുടങ്ങി അനേകം അപസിദ്ധാന്തങ്ങളെ ഇവിടെ കൃത്യമായ ശാസ്ത്രീയ യുക്തി ഭദ്രതയോടെ അപഗ്രഥിക്കുന്നു. സമയം സമയദോഷം റാൻഡസ് ഗെയിം തിയറി സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ പലതിന്റെയും അടിസ്ഥാനത്തിൽ മലയാള ചലച്ചിത്രം മേഖലയിലെ പലരുടെയും ജയ അപചയങ്ങളെ വിലയിരുത്തുന്നു.
    
    ഈ വ്യവസായത്തിന്റെ അശാസ്ത്രീയതയും പൊള്ളത്തരവും തുറന്നു കാട്ടാനും-അതിനെ ശാസ്ത്രീയമായ അപഗ്രഥിക്കാനുള്ള എന്റെ ശ്രമമാണ് ഈ പുസ്തകം.
    Show book
  • Kanamethumillathe - cover

    Kanamethumillathe

    Dr. Baby Sam Samuel

    • 0
    • 0
    • 0
    തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. --സുഭാഷ് ച്രന്ദന്‍ ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്‍ത്തമാനകാല നരജീവിതം. വാക്കിന്റെ സൗമ്യവിരൽകൊണ്ട് അത്തരം ചില ചരടുകളെ പൊട്ടിച്ചുകളയാനാണ് ബേബി സാം ശ്രമിക്കുന്നത്.
    Show book
  • Arinjathilninnulla Mochanam - cover

    Arinjathilninnulla Mochanam

    J Krishnamurthy

    • 0
    • 0
    • 0
    നാം ഒരുമിച്ച് നമ്മെക്കുറിച്ച് സൂക്ഷ്മമായി അന്വേഷണം നടത്താൻ പോവുകയാണ്.നമ്മുടെ മനസ്സിന്റെ നിഗൂഢമണ്ഡലങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള ഒരുമിച്ചുള്ള ഒരു യാത്രയാണത്. ഇത്തരം യാത്രയിൽ ഭാരമുള്ള വസ്തുക്കൾ കൂടെ കൊണ്ടുപോകരുത്. അഭിപ്രായങ്ങൾ, മുൻവിധികൾ, അനുമാനങ്ങൾ എന്നിവയുടെ ഭാരം പേറാൻ പാടില്ല. കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളിലൂടെ നാം സ്വരൂപിച്ചുവെച്ച പഴയ സാമഗ്രികളാണവ. നിങ്ങൾക്ക്നിങ്ങളെപ്പറ്റി അറിയുന്നവയെല്ലാം മറന്നുകളയുക. നിങ്ങൾക്ക് നിങ്ങളെപ്പറ്റിയുള്ള ധാരണകളും മറക്കുക. നമുക്കൊന്നും അറിയില്ല എന്ന അവസ്ഥയിൽ നാം പുറപ്പെടുകയാണ്.ഇന്നലെ രാത്രി കഠിനമായ മഴ പെയ്തു. ഇപ്പോൾ ആകാശം തെളിയാൻ തുടങ്ങുകയാണ്. ഉന്മേഷകരമായ ഒരു പുതിയ ദിവസം ആരംഭിക്കുകയാണ്. ഉന്മേഷകരമായ ആ ദിവസത്തെ ഒരേയൊരു ദിവസമായി നേരിടുക. നമുക്കൊരുമിച്ചു യാത്ര പുറപ്പെടാം. ഇന്നലത്തെ ഓർമ്മകളെ ഉപേക്ഷിച്ചുകൊണ്ട് ആദ്യമായി നമുക്ക് നമ്മെ മനസ്സിലാക്കാൻ തുടങ്ങാം.മനുഷ്യന്റെ ദുരിതാവസ്ഥയെക്കുറിച്ചും ജീവിതത്തിലെ നിതാന്തമായ പ്രശ്നങ്ങളെക്കുറിച്ചുമുള്ള കൃഷ്ണമൂർത്തിയുടെ ദർശനങ്ങളുടെ ഒരു സംയോഗമാണ് ഈ പുസ്തകം.
    Show book